ഉത്തരാഖണ്ഡിൽ 37 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് റിക്കവറി റേറ്റ്
നിലവിൽ 771 ആക്‌ടീവ് കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഉള്ളതെന്നും 895 പേർ രോഗുമുക്തരായെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ഉത്തരാഖണ്ഡിൽ 37 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഡെറാഡൂൺ: സംസ്ഥാനത്ത് 37 പേർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്‌തു. ഇതോടെ ഉത്തരാഖണ്ഡിലെ കൊവിഡ് രോഗികളുടെ എണ്ണം 1,692 ആയി. ഡെറാഡൂണിൽ 14 പേർക്കും രുദ്രപ്രയാഗിൽ ഏഴ് പേർക്കും ഹരിദ്വാരിൽ ആറ് പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 771 ആക്‌ടീവ് കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഉള്ളതെന്നും 895 പേർ രോഗുമുക്തരായെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് 19 പേരാണ് കൊവിഡ് മൂലം മരിച്ചത്. കൊവിഡ് റിക്കവറി റേറ്റ് 52.90 ശതമാനം ആണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.