കേരളം

kerala

ETV Bharat / bharat

വന്യമൃഗങ്ങൾ നാട്ടിലേക്ക്: ജാഗ്രത വേണമെന്ന് ഉത്തരാഖണ്ഡ് - ഉത്തരാഖണ്ഡിൽ ഈ വർഷം പൊലിഞ്ഞത് 22 ജീവനുകള്‍

കൊവിഡ് വ്യാപനം വന്നതോടെ വന്യമൃഗശല്യം കുറഞ്ഞിട്ടുണ്ട്. ഉത്തരാഖണ്ഡ് ഒരു മലയോര സംസ്ഥാനം മാത്രമല്ല, കാടുകളും നിറഞ്ഞതാണ്. നിലവിൽ സംസ്ഥാനത്തിന്‍റെ 70 ശതമാനവും വനമേഖലയിലാണ്. എല്ലാ മലയോര പ്രദേശങ്ങളിലും വന്യമൃഗങ്ങളുണ്ട്.

Uttarakhand Forest Department  Man Animal Conflict in Uttarakhand  Chief Conservator of Forests Jai Raj  Man Animal coexistence  COVID 19 Pandemic  Coronavirus pandemic  Forests  ഉത്തരാഖണ്ഡിൽ ഈ വർഷം പൊലിഞ്ഞത് 22 ജീവനുകള്‍  മനുഷ്യ-മൃഗ സംഘർഷം
മനുഷ്യ-മൃഗ സംഘർഷം: ഉത്തരാഖണ്ഡിൽ ഈ വർഷം പൊലിഞ്ഞത് 22 ജീവനുകള്‍

By

Published : Sep 14, 2020, 5:41 PM IST

ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ വന്യമൃഗ ശല്യം നേരിടാൻ വനംവകുപ്പ് സ്വീകരിക്കുന്ന നടപടികൾ ഫലം കാണുന്നില്ല. വർഷം തോറും സ്ഥിതി ഗുരുതരമാകുകയാണ്. ഇതുവരെ 22 പേരാണ് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഈ വർഷം കൊല്ലപ്പെട്ടത്. സർക്കാർ നിരവധി പദ്ധതികൾ അവതരിപ്പിച്ചെങ്കിലും ഒന്നും വിജയിച്ചിട്ടില്ല.

കൊവിഡ് വ്യാപനം വന്നതോടെ വന്യമൃഗശല്യം കുറഞ്ഞിട്ടുണ്ട്. ഉത്തരാഖണ്ഡ് ഒരു മലയോര സംസ്ഥാനം മാത്രമല്ല, കാടുകളും നിറഞ്ഞതാണ്. നിലവിൽ സംസ്ഥാനത്തിന്‍റെ 70 ശതമാനവും വനമേഖലയിലാണ്. എല്ലാ മലയോര പ്രദേശങ്ങളിലും വന്യമൃഗങ്ങളുണ്ട്. മനുഷ്യ വാസസ്ഥലങ്ങളിൽ പലതവണ വന്യമൃഗങ്ങൾ കടന്നുകയറുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. മൃഗങ്ങളെ അതിജീവിച്ച് എങ്ങനെ ജീവിക്കണം എന്ന് മനുഷ്യർ പഠിക്കണമെന്ന് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജയ് രാജ് പറഞ്ഞു. ഗ്രാമത്തിന് ചുറ്റും കാട്ടു കുറ്റിക്കാടുകൾ വളരാൻ അനുവദിക്കരുതെന്നും, വീടുകൾക്ക് പുറത്ത് വിളക്കുകൾ സ്ഥാപിക്കരുതെന്നും, കുട്ടികളെ കൂട്ടമായി സ്കൂളിലേക്ക് അയയ്ക്കണമെന്നും വനംവകുപ്പ് ഗ്രാമവാസികളോട് ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details