ഡെറാഡൂൺ: കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉത്തരാഖണ്ഡിൽ വെർച്വൽ റാലിയെ അഭിസംബോധന ചെയ്യും. നരേന്ദ്ര മോദി സർക്കാരിന്‍റെ രണ്ടാം ഘട്ട ഭരണത്തിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന വെര്‍ച്വല്‍ റാലിയെജൂൺ 15ന് ന്യൂഡൽഹിയിൽ നിന്നാകും കേന്ദ്ര മന്ത്രി അഭിസംബോധന ചെയ്യുക. മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്, ബിജെപി സംസ്ഥാന പ്രസിഡന്‍റ് ബൻസിധർ ഭഗത്, സംഘടനാ ജനറൽ സെക്രട്ടറി അജയ് കുമാർ എന്നിവർ പാർട്ടിയുടെ സംസ്ഥാന ഓഫീസിൽ നിന്ന് റാലിയിൽ പങ്കെടുക്കും.
കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ് ഉത്തരാഖണ്ഡിൽ വെർച്വൽ റാലിയെ അഭിസംബോധന ചെയ്യും - രണ്ടാം ഘട്ട ഭരണത്തിന്‍റെ ഒന്നാം വാർഷികം
ജൂൺ 15ന് സംഘടിപ്പിക്കുന്ന വെർച്വൽ റാലിയെ കേന്ദ്ര പ്രതിരോധമന്ത്രി ന്യൂഡൽഹിയിൽ നിന്നാകും അഭിസംബോധന ചെയ്യുക
കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ് ഉത്തരാഖണ്ഡിൽ വെർച്വൽ റാലിയെ അഭിസംബോധന ചെയ്യും
രണ്ടാം ബിജെപി സർക്കാരിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് രാജ്യമൊട്ടാകെ വെർച്വൽ റാലികൾ സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായാണിതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ദേവേന്ദ്ര ബാസിൻ പറഞ്ഞു. എല്ലാ ബിജെപി പ്രവർത്തകരും റാലിയിൽ പങ്കെടുക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് ബൻസിധർ ഭഗത് പറഞ്ഞു.