കേരളം

kerala

ETV Bharat / bharat

ഉത്തരാഖണ്ഡില്‍ കനത്ത മഴ: മരണം 10 ആയി - 7 missing after cloudburst in Mori

മോറിയിലെ മേഘവിസ്ഫോടനത്തില്‍ ഏഴുപേരെ കാണാതായി.

ഉത്തരാഖണ്ഡില്‍ കനത്ത മഴ: മരണം പത്തായി

By

Published : Aug 19, 2019, 6:45 PM IST

Updated : Aug 20, 2019, 12:01 AM IST

ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ ദിവസങ്ങളായി തുടരുന്ന മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 10 ആയി. ഉത്തരകാശി ജില്ലയിലെ മോറിയിലുണ്ടായ മേഘവിസ്ഫോടനത്തില്‍ ഏഴ് പേരെ കാണാതായി. ഉത്തരകാശി ജില്ലയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. ആരക്കോട്ട്, മാക്കുരി, ടിക്കോച്ചി ഗ്രാമങ്ങളിലെ നിരവധി വീടുകൾ ഭാഗികമായും പൂർണമായും തകർന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. റോഡുകൾ തകർന്നതിനാല്‍ പ്രദേശത്തേക്കുള്ള ഗതാഗതം പൂർണമായും നിലച്ചു. ഇതോടെ മഴക്കെടുതി നേരിടുന്ന ഗ്രാമങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി.

കനത്ത മഴയെ തുടർന്ന് ഗംഗോത്രി-യമുനോത്രി ഹൈവേയിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഉത്തരകാശിയില്‍ ഗതാഗത യോഗ്യമായിരുന്ന പതിനെട്ടോളം റോഡുകൾ തകർന്നു. ചമോലിയിലെ 19 റോഡുകൾ മഴയെ തുടർന്ന് അടച്ചു. നിലവില്‍ എയർ ലിഫ്റ്റിങ് സംവിധാനമുപയോഗിച്ചുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഉത്തരകാശി ജില്ലാ മജിസ്ട്രേറ്റ് ആശിഷ് ചൗഹാന്‍ പറഞ്ഞു. സംസ്ഥാനത്തും കുമോണിലും അടുത്ത 24 മണിക്കൂറിനുള്ളില്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളിതിനാല്‍ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. മോശം കാലാവസ്ഥയെ തുടർന്ന് സംസ്ഥാനത്തെ തീർത്ഥാടന യാത്രയായ ചാർ ദം യാത്ര നീട്ടിവച്ചു. ഫിനാൻസ് സെക്രട്ടറി അമിത് നേഗി, ഐ ജി സഞ്ജയ് ഗുഞ്ജിയാല്‍, ജില്ലാ മജിസ്ട്രേറ്റ് ആശിഷ് ചൗഹാന്‍ എന്നിവര്‍ മഴക്കെടുതി നേരിടുന്ന ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചു.

Last Updated : Aug 20, 2019, 12:01 AM IST

ABOUT THE AUTHOR

...view details