കേരളം

kerala

ETV Bharat / bharat

പീഡന ആരോപണം: ബിജെപി എം‌എൽ‌എക്കും ഭാര്യക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു - ബിജെപി എം‌എൽ‌എക്കും ഭാര്യക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു

പീഡനത്തിനിരയായ യുവതി നൽകിയ പരാതി പ്രകാരമാണ് ബലാത്സംഗം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരം ശനിയാഴ്ച രാത്രി കേസ് രജിസ്റ്റർ ചെയ്തത്.

Uttarakhand Police registers FIR against BJP MLA  wife after sexual harassment allegation  ഡെറാഡൂൺ  പീഡന ആരോപണം  ബിജെപി എം‌എൽ‌എക്കും ഭാര്യക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു  ബിജെപി എം‌എൽ‌എ
പീഡന ആരോപണം: ബിജെപി എം‌എൽ‌എക്കും ഭാര്യക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു

By

Published : Sep 6, 2020, 5:57 PM IST

ഡെറാഡൂൺ:ലൈംഗിക പീഡനക്കേസിൽ ബിജെപി എംഎൽഎ മഹേഷ് നേഗിക്കും ഭാര്യക്കും എതിരെ ഉത്തരാഖണ്ഡ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഡെറാഡൂണിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (എസിജെഎം) കോടതി ഉത്തരവ് പ്രകാരമാണ് നെഹ്‌റു കോളനി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.

പീഡനത്തിനിരയായ യുവതി നൽകിയ പരാതി പ്രകാരമാണ് ബലാത്സംഗം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരം ശനിയാഴ്ച രാത്രി കേസ് രജിസ്റ്റർ ചെയ്തത്. എഫ്ഐആർ പ്രകാരം യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം വിവരം പുറത്ത് പറയാതിരിക്കാൻ എംഎൽഎ ഭീഷണിപ്പെടുത്തിയതായും എംഎൽഎയുടെ ഭാര്യ പണം വാഗ്ദാനം ചെയ്തതായും പറയുന്നു.

കേസ് രജിസ്റ്റർ ചെയ്ത് നേഗിക്കും ഭാര്യയ്ക്കും എതിരെ അന്വേഷണം ആരംഭിക്കാൻ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (എസിജെഎം) നെഹ്‌റു കോളനി പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ABOUT THE AUTHOR

...view details