ഡെറാഡൂൺ:ഉത്തരാഖണ്ഡ് മന്ത്രി രേഖ ആര്യക്ക് കൊവിഡ് സ്ഥിരീകരിച്ചു. തനിക്ക് കൊവിഡ് പോസിറ്റീവായെന്നും രോഗലക്ഷണങ്ങളില്ലെന്നും വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും പരിശോധന നടത്തണമെന്നും രേഖ ആര്യ ട്വീറ്റിൽ കൂട്ടിച്ചേർത്തു.
ഉത്തരാഖണ്ഡ് മന്ത്രി രേഖ ആര്യക്ക് കൊവിഡ് - uttarakhand minister corona news
കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായെന്നും രോഗലക്ഷണങ്ങളില്ലെന്നും വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി രേഖ ആര്യ ട്വിറ്ററിലൂടെ അറിയിച്ചു
![ഉത്തരാഖണ്ഡ് മന്ത്രി രേഖ ആര്യക്ക് കൊവിഡ് ഡെറാഡൂൺ മന്ത്രി വാർത്ത ഉത്തരാഖണ്ഡ് മന്ത്രി രേഖ ആര്യ വാർത്ത ഉത്തരാഖണ്ഡ് മന്ത്രി കൊവിഡ് വാർത്ത രേഖ ആര്യക്ക് കൊറോണ വാർത്ത rekha arya tested covid positive news uttarakhand minister rekha arya news uttarakhand minister corona news derahdoon news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9852983-thumbnail-3x2-rekhaarya.jpg)
ഉത്തരാഖണ്ഡ് മന്ത്രി രേഖ ആര്യക്ക് കൊവിഡ്
ഉത്തരാഖണ്ഡിൽ നിലവിൽ 5,934 രോഗികൾ ചികിത്സയിലുണ്ട്. 1,341 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 73,936 പേര്‍ രോഗമുക്തി നേടി. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 30,005 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 98 ലക്ഷം കടന്നു. 442 രോഗികൾ കൂടി മരിച്ചതോടെ ഇന്ത്യയിലെ ആകെ മരണസംഖ്യ 1,42,628 ആയി ഉയർന്നു.