ഉത്തരാഖണ്ഡ് ദുരന്തം; രക്ഷാപ്രവർത്തനം മൂന്നാം ദിവസവും തുടരുന്നു - ദേശിയ വാർത്ത
രണ്ടര കിലോമീറ്റർ നീണ്ട തപോവൻ ടണലിൽ കുടുങ്ങിയ 40 പേരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്
ഉത്തരാഖണ്ഡ് പ്രളയം;രക്ഷാപ്രവർത്തനം മൂന്നാം ദിവസവും തുടരുന്നു
ഡെറാഡൂൺ:ഉത്തരാഖണ്ഡ് പ്രളയത്തെത്തുടർന്നുള്ള രക്ഷാപ്രവർത്തനം മൂന്നാം ദിവസവും തുടരുന്നു. ഐടിബിടി, ദുരന്ത നിവാരണ സേന, വ്യോമസേന എന്നിവ സംയുക്തമായാണ് മൂന്നാം ദിവസവും രക്ഷാപ്രവർത്തനം തുടരുന്നത്. രണ്ടര കിലോമീറ്റർ നീണ്ട തപോവൻ ടണലിൽ കുടുങ്ങിയ 40 പേരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. 130 മീറ്ററോളം ചെളി നീക്കം ചെയ്‌തിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായതിനാൽ വരും മണിക്കൂറുകളിൽ രക്ഷാപ്രവർത്തനം വേഗത്തിലാകുമെന്നാണ് വിലയിരുത്തൽ.