ഡെറാഡൂൺ: ചമോലി ദുരന്തത്തിൽ മൂന്നാം ദിനവും രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ഐടിബിപി, എൻഡിആർഎഫ്, എസ്‌ഡിആർഎഫ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സംഭവ സ്ഥലത്ത് രക്ഷാ പ്രവർത്തനത്തിന് തടസമായ ചെളി കൂമ്പാരം നീക്കം ചെയ്യുന്നതിനായുള്ള പ്രവർത്തനം ആരംഭിച്ചു. തുടർനടപടികൾ തീരുമാനിക്കാൻ ഐടിബിപി, എൻഡിആർഎഫ്, കരസേന, പ്രാദേശിക ഭരണകൂടം എന്നിവ ഉൾപ്പെടെ എല്ലാ ഏജൻസികളുടെയും യോഗം വിളിച്ചു ചേർത്തു. തപോവൻ ടണലിനുള്ളിൽ ഡ്രോൺ കാമറകൾ ഉപയോഗിച്ചും തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. വിവരങ്ങൾക്ക് +91 7500016666 എന്ന ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാം.
ചമോലി ദുരന്തം; രക്ഷാപ്രവർത്തനം നാലാം ദിനവും പുരോഗമിക്കുന്നു - ഉത്തരാഖണ്ഡിലെ ചമോലി
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി. 206 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി. 206 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ദുരന്തത്തിൽ മരിച്ച 24 പേരുടെ മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഞായറാഴ്‌ച രാവിലെ നന്ദാദേവി മഞ്ഞുമലയുടെ ഒരുഭാഗം ഇടിഞ്ഞുവീണാണ് മിന്നല്‍ പ്രളയം ഉണ്ടായത്. പ്രദേശത്തെ രണ്ട് വൈദ്യുത പദ്ധതികള്‍ക്കും നാശനഷ്‌ടമുണ്ടായി.
തുടർന്ന് വായിക്കുക: ഉത്തരാഖണ്ഡ് പ്രളയത്തിൽ തൊഴിലാളികൾ ഒഴുകി പോകുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്