ഡെറാഡൂൺ:ഉത്തരാഖണ്ഡിൽ 317 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 90,167 ആയി ഉയർന്നു.
ഉത്തരാഖണ്ഡിൽ 317 പേർക്ക് കൂടി കൊവിഡ് - ഡെറാഡൂൺ കൊവിഡ്
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 90,167 ആയി
ഉത്തരാഖണ്ഡിൽ 317 പേർക്ക് കൂടി കൊവിഡ്
ഡെറാഡൂണിൽ 128, നൈനിറ്റാളിൽ 48, ഉത്തർകാശിയിൽ 38, പിത്തോരാഗഡിൽ 25, ഹരിദ്വാറിൽ 22, തെഹ്‌റിയിലും പൗരിയിലും 12 വീതം, ചമ്പാവത്തിൽ 11, ഉദ്ദം സിങ് നഗറിൽ എട്ട്, അൽമോറയിൽ ആറ്, ചമോലിയിൽ അഞ്ച്, രുദ്രപ്രയാഗിൽ രണ്ട് എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്.
ആറ് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,495 ആയി ഉയർന്നു. 82,243 പേർ രോഗമുക്തി നേടിയപ്പോൾ 5,256 പേർ ചികിത്സയിൽ തുടരുകയാണ്.