ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ 23 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,560 ആയി.
uttarakhand
നിലവിൽ 730 പേർ ചികിത്സയിലാണ്. 808 പേർ രോഗമുക്തരായി. 15 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 23,546 പേർ നിരീക്ഷണത്തിലാണ്. 51.79 ശതമാനമാണ് സംസ്ഥാനത്തെ നിലവിലെ രോഗമുക്ത നിരക്ക്.
രാജ്യത്ത് ഇതുവരെ 2,76,583 കേസുകൾ സ്ഥിരീകരിച്ചു. 7,745 പേർ കൊവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.