ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തും മൂന്ന് മന്ത്രിമാരും ക്വാറന്‍റൈനില്‍ പോകാന്‍ നിര്‍ദേശം. ടൂറിസം വകുപ്പ് മന്ത്രി സദ്‌പാല്‍ മഹാരാജിന് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിര്‍ദേശം. വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സദ്‌പാല്‍ മഹാരാജ് പങ്കെടുത്തിരുന്നു.
ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രിയും മൂന്ന് മന്ത്രിമാരും ക്വാറന്‍റൈനില്‍ പോകാന്‍ നിര്‍ദേശം - COVID-19
ടൂറിസം വകുപ്പ് മന്ത്രി സദ്‌പാല്‍ മഹാരാജിന് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിര്‍ദേശം.
minister
സദ്‌പാല്‍ മഹാരാജിനും ഭാര്യക്കും പുറമെ 21 കുടുംബാഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെല്ലാം ഹോം ക്വാറന്‍റൈനിലാണ്. സദ്‌പാല്‍ പങ്കെടുത്ത യോഗത്തിലെ എല്ലാവരും ഭയപ്പെടേണ്ട ആവശ്യമില്ലെന്നും അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവർ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നും ആരോഗ്യവിഭാഗം അറിയിച്ചു. മുഖ്യമന്ത്രിക്ക് പുറമെ ഹരക് സിങ് റാവത്ത്, മദന്‍ കൗശിക്, സുബോദ് എന്നിവരാണ് ഹോം ക്വാറന്‍റൈനില്‍ പോകാൻ നിര്‍ദേശം ലഭിച്ചിരിക്കുന്ന മറ്റ് മന്ത്രിമാര്‍.