കൊവിഡ് ബോധവല്‍ക്കരണ ക്യാമ്പയിന്‍ ശക്തിപ്പെടുത്തണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി - കൊവിഡ് ബോധവല്‍ക്കരണ ക്യാമ്പയിന്‍
ക്യാമ്പയിന്‍റെ ഭാഗമായി വീടുകളില്‍ സ്റ്റിക്കര്‍ പതിപ്പിക്കണമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ്ങ് റാവത്ത് പറഞ്ഞു.
![കൊവിഡ് ബോധവല്‍ക്കരണ ക്യാമ്പയിന്‍ ശക്തിപ്പെടുത്തണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി awareness should be created check coronavirus Uttarakhand Chief Minister Trivendra Singh Rawat COVID-19 preventive measures കൊവിഡ് ബോധവല്‍ക്കരണ ക്യാമ്പയിന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്രാ സിങ്ങ് രാവത്ത്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9193748-1043-9193748-1602853718458.jpg)
ഡെറാഡൂണ്‍: കൊവിഡ് ബോധവല്‍ക്കരണ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ്ങ് റാവത്ത്. ക്യാമ്പയിന്‍റെ ഭാഗമായി വീടുകളില്‍ സ്റ്റിക്കര്‍ പതിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡെറാഡൂണിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്യാമ്പയിനുമായി പൊതുജനവും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ടൂറിസം പ്രവര്‍ത്തനങ്ങളും ഉത്സവകാലവും തുടങ്ങി. ഇതിന് മുന്നോടിയായി എല്ലാ ക്രമീകരണങ്ങളും ക്യാമ്പയിനും ആവശ്യമാണ്. സ്വയം ശ്രദ്ധിക്കാനും കരുതാനും ജനങ്ങളെ സജ്ജമാക്കുകയാണ് ക്യാമ്പയിന്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പരിശോധന ഫലങ്ങള്‍ അറിയുന്നതിന് ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലും മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു. ലോകാരോഗ്യ സംഘടനയും ആരോഗ്യവിഭാഗവും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉത്സവ കാലത്ത് പൊലീസിന്‍റെ ചുമതല വര്‍ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.