ലഖ്‌നൗ:കസ്‌ഗഞ്ച് ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന രോഗിയെ കുത്തിവെയ്പ്പ് നൽകി കൊലപ്പെടുത്താൻ ശ്രമിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു. പ്രമോദ്, ശാന്തനു ചൗധരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്ന് പേർ ഒളിവിലാണ്. കുറ്റവാളികളികളിൽ ചിലർ ഡോക്ടർമാരുടെ വേഷത്തിലും മറ്റുചിലർ രോഗിയുടെ ബന്ധുക്കളാണെന്നും പറഞ്ഞാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികളുടെ കയ്യില്‍ നിന്ന് വിഷം കണ്ടെടുത്തിട്ടുണ്ട്.
യുപിയിൽ രോഗിയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്താൻ ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍ - administer lethal injection
പ്രതികളുടെ കയ്യില്‍ നിന്ന് വിഷം കണ്ടെടുത്തിട്ടുണ്ട്
യുപി
രാവിലെ 9.30ഓടെയാണ് സംഭവം. കൃഷ്ണ ഹോസ്പിറ്റലിലെ ഐസിയു വാർഡിൽ ചികിത്സയിൽ കഴിയുന്ന വിജേന്ദ്ര എന്ന രോഗിയുടെ ഫയലിൽ വിഷ മരുന്നിന്‍റെ പേര് എഴുതി ചേർക്കുകയും ഡോക്ടറുടെ വേഷം ധരിച്ചെത്തിയയാൾ അനാവിൻ കുത്തിവയ്പ്പ് നടത്തണമെന്ന് നിർദേശം നൽകുകയും ചെയ്തു. രാവിലെ 9: 30 ന് അഞ്ച് മില്ലി എന്ന അളവിൽ രോഗിക്ക് മരുന്ന് നൽകിയിരുന്നു. പിന്നീട് രോഗിയെ കുത്തിവയ്ക്കാൻ ശ്രമിക്കുന്നത് കണ്ട ജീവനക്കാര്‍ രണ്ട് പേരെ പിടികൂടുകയായിരുന്നു. മറ്റ് മൂന്ന് പേർ രക്ഷപ്പെട്ടു.