കേരളം

kerala

ETV Bharat / bharat

യുപിയില്‍ മൂന്ന് ദളിത് സഹോദരിമാര്‍ക്ക് നേര ആസിഡ് ആക്രമണം - crime news

വീട്ടില്‍ ഉറങ്ങുകയായിരുന്ന സഹോദരിമാര്‍ക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്

ദളിത് സഹോദരിമാര്‍ക്ക് നേര ആസിഡ് ആക്രമണം  Uttar Pradesh  Three Dalit sisters attacked with acid in Gonda  acid attack case  ക്രൈം ന്യൂസ്  യുപി ക്രൈം ന്യൂസ്  up crime news  crime news  crime latest news
യുപിയില്‍ മൂന്ന് ദളിത് സഹോദരിമാര്‍ക്ക് നേര ആസിഡ് ആക്രമണം

By

Published : Oct 13, 2020, 12:55 PM IST

ലക്‌നൗ: യുപിയില്‍ മൂന്ന് ദളിത് സഹോദരിമാര്‍ക്ക് നേര ആസിഡ് ആക്രമണം. ചൊവ്വാഴ്‌ച രാവിലെ ഗോണ്ട ജില്ലയിലെ പക്കാ ഗ്രാമത്തിലാണ് സഹോദരിമാര്‍ക്ക് നേരെ ആക്രമണമുണ്ടായത്. വീട്ടില്‍ ഉറങ്ങുകയായിരുന്നു മൂവരും. ഗുരുതരമായി പരിക്കേറ്റ മൂത്ത സഹോദരിയടക്കം മൂന്നു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇളയ സഹോദരിമാര്‍ക്ക് ആസിഡ് തെറിച്ചാണ് ചെറിയതോതില്‍ പൊള്ളലേറ്റത്. വിവരമറിഞ്ഞ് ഉടന്‍ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തിയിരുന്നു. സഹോദരിമാര്‍ ചികില്‍സയിലാണെന്നും എസ്ഒ സുധീര്‍ സിങ് പറഞ്ഞു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

ABOUT THE AUTHOR

...view details