ലക്‌നൗ: അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ ചെയ്ത 19 കാരനെ പൊലീസ് രക്ഷപ്പെടുത്തി. ഗൗരിഗഞ്ചിലെ മാർക്കറ്റിന് സമീപത്തുനിന്ന് 19കാരനായ ശുഭം ശുക്ലയെ ഒരുകൂട്ടം യുവാക്കൾ തട്ടിക്കൊണ്ടു പോവുകയായിരുന്നു. തുടർന്ന് തട്ടിക്കൊണ്ടുപോകല്‍ ദൃശ്യങ്ങൾ അയക്കുകയും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
യുവാക്കള്‍ തട്ടിക്കൊണ്ടുപോയ 19കാരനെ പൊലീസ് രക്ഷപ്പെടുത്തി
തട്ടിക്കൊണ്ടുപോകല്‍ ദൃശ്യങ്ങൾ അയക്കുകയും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു
അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് കിഡ്നാപ്പ് ചെയ്ത 19 കാരനെ പൊലീസ് രക്ഷപെടുത്തി
വീട്ടുകാർ നൽകിയ പരാതിയിൽ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, നഗരത്തിൽ നിന്ന് പുറത്തേക്ക് പോകുന്ന റോഡുകൾ ഉൾപ്പെടെ എല്ലായിടത്തും പൊലീസ് തിരച്ചിൽ നടത്തി. തുടർന്ന് അക്രമികൾ യുവാവിനെ അമേഠി കെയർ നഴ്‌സിങ് ഹോമിന് സമീപം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.