റായ്ബറേലിയില്‍ രോഗികളെ ചികിത്സിക്കുന്നത് തൂപ്പുകാര്‍ - Uttar Pradesh
ഡോക്ടര്‍മാര്‍ ഡ്യൂട്ടിയുണ്ടെങ്കിലും ഇവരാരും രോഗികളെ ചികിത്സിക്കാറില്ലെന്ന് ആരോപണം
ലക്നൗ:ഡോക്ടര്‍ക്ക് പകരം രോഗികളെ ചികിത്സക്കുന്നതിന് ആശുപത്രി ജീവനക്കാരന്‍. റായ് ബറേലി അന്‍ചഹറിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലാണ് സംഭവം. പ്രതിദിനം നൂറുകണക്കിന് രോഗികളാണ് ചികിത്സക്കായി ഇവിടെ എത്തുന്നത്. ഡോക്ടര്‍മാര്‍ ഡ്യൂട്ടിയില്‍ ഉണ്ടെങ്കിലും രോഗികളെ ചികിത്സിക്കുന്നത് മിക്കവാറും തൂപ്പുകാരന്‍ അടക്കമുള്ള ആശുപത്രി ജീവനക്കാരാണ്. കഴിഞ്ഞ ദിവസം ബബ്ളൂ എന്ന വ്യക്തി ചികിത്സക്കായി എത്തിയപ്പോള്‍ ശിവ്ശരണ്‍ എന്ന തൂപ്പുകാരനാണ് അദ്ദേഹത്തിനെ ചികിത്സിച്ചത്. കാരണം തിരക്കിയപ്പോള്‍, ഡോക്ടര്‍മാര്‍ ഡ്യൂട്ടിയിലുണ്ടെങ്കിലും താനാണ് രോഗികളെ ചികിത്സിക്കാറുള്ളതെന്ന് അദ്ദേഹം പറഞ്ഞു.