ലഖ്നൗ:വിവാദങ്ങളും പ്രതിഷേധങ്ങളും ഉയരുമ്പോഴും തുടർക്കഥയായി യുപിയിൽ ബലാത്സംഗം. ഉത്തർപ്രദേശിൽ പതിനേഴുകാരിയായ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. പ്രതാപ്ഗഡിൽ ഞായറാഴ്ചയാണ് സംഭവം. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ചന്ദ്രകേഷ് വർമ്മ എന്ന യുവാവാണ് അറസ്റ്റലായത്.
തുടർക്കഥയായി യുപിയിൽ ബലാത്സംഗം, 17 കാരിയായ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു - ലഖ്നൗ
വീട്ടിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ ടെറസിലൂടെ മുറിയിൽ പ്രവേശിച്ച പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
തുടർക്കഥയായി യുപിയിൽ ബലാത്സംഗം, 17 കാരിയായ ദലിത് പെൺകുട്ടിയ ബലാത്സംഗം ചെയ്തു
വീട്ടിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ ടെറസിലൂടെ മുറിയിൽ പ്രവേശിച്ച പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ നിലവിളി കേട്ട് എത്തിയ അയൽക്കാരാണ് പ്രതിയെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്.
സംഭവത്തിൽ ചന്ദ്രകേഷ് വർമയ്‌ക്കെതിരെ പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ ഫയൽ ചെയ്തു.
Last Updated : Oct 6, 2020, 2:50 PM IST