കേരളം

kerala

ETV Bharat / bharat

യു.പിയില്‍ മുത്തലാഖിന് ഇരയായവര്‍ക്ക് പ്രതിമാസം 500 രൂപ പെന്‍ഷന്‍

നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ അവസാന പാദത്തിൽ മുത്തലാഖ് ലഭിച്ചവർക്ക് പെൻഷൻ നൽകുന്നത് ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും പെൻഷൻ തുക പ്രതിമാസം 500 രൂപയായിരിക്കുമെന്നും അറിയിച്ചു.

triple talaq victims  Uttar Pradesh  annual pension  Uttar Pradesh: Rs 6,000 annual pension for triple talaq victims  മുത്തലാഖ്; പ്രതിവർഷം 6,000 രൂപ പെൻഷൻ വിതരണം ചെയ്യുമെന്ന് ഉത്തർപ്രദേശ് സർക്കാർ
മുത്തലാഖ്; പ്രതിവർഷം 6,000 രൂപ പെൻഷൻ വിതരണം ചെയ്യുമെന്ന് ഉത്തർപ്രദേശ് സർക്കാർ

By

Published : Dec 29, 2019, 4:21 AM IST

Updated : Dec 29, 2019, 7:42 AM IST

ലക്നൗ: സംസ്ഥാനത്ത് മുത്തലാഖ് നൽകിയ സ്ത്രീകൾക്ക് പ്രതിവർഷം 6,000 രൂപ പെൻഷൻ വിതരണം ചെയ്യുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ അവസാന പാദത്തിൽ മുത്തലാഖ് ലഭിച്ചവർക്ക് പെൻഷൻ നൽകുന്നത് ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും പെൻഷൻ തുക പ്രതിമാസം 500 രൂപയായിരിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.
എന്നാൽ മുത്തലാഖ് നൽകിയവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും താമസത്തെക്കുറിച്ചും സർക്കാർ കൂടുതൽ ശ്രദ്ധിക്കണമെന്നും അത് ഇരകൾക്ക് 500 രൂപ പെൻഷനായി നൽകുന്നതിനേക്കാൾ മികച്ചതായിരിക്കുമെന്നും ഇതിനോട് പ്രതികരിച്ച ഷിയ മതനേതാവ് മൗലാന സെയ്‌ഫ് അബ്ബാസ് പറഞ്ഞു. വിഷയത്തിൽ പല രാഷ്ട്രീയ കളികൾ നടന്നിട്ടുണ്ടെന്നും പ്രതിമാസം 500 രൂപ പെൻഷൻ നൽകി സർക്കാർ എന്ത് നീതി നടപ്പാക്കാനാണ് ആഗ്രഹിക്കുന്നതെന്നും സുന്നി മതനേതാവ് മൗലാന സുഫിയാന ചോദ്യം ചെയ്തു.

Last Updated : Dec 29, 2019, 7:42 AM IST

ABOUT THE AUTHOR

...view details