ലഖ്‌നൗ: സംസ്ഥാനത്ത് പുതുതായി 4,441 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതർ 97,362 ആയി. ഇന്ന് മാത്രം 50 കൊവിഡ് മരണമാണ് ഉത്തർ പ്രദേശിൽ റിപ്പോർട്ട് ചെയ്‌തത്. ആകെ കൊവിഡ് മരണം 1,778 ആയി. കാൺപൂരിൽ ഏഴ് മരണവും വാരാണസിയിൽ ആറ് പേരും ലഖ്‌നൗവിലും ലഖീൽപൂർ ഖേരിയിലും അഞ്ച് പേർ വീതവും മീററ്റിലും ഗോരഖ്‌പൂരിലും നാല് പേരും കൊവിഡ് മൂലം മരിച്ചു.
ഉത്തർ പ്രദേശിൽ 4,441 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - covid latest news
ഇന്ന് മാത്രം 50 കൊവിഡ് മരണമാണ് ഉത്തർ പ്രദേശിൽ റിപ്പോർട്ട് ചെയ്‌തത്.
![ഉത്തർ പ്രദേശിൽ 4,441 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു കൊവിഡ് കൊറോണ വൈറസ് ലഖ്‌നൗ ഉത്തർ പ്രദേശ് കൊവിഡ് കണക്ക് ലഖ്‌നൗ കൊവിഡ് അപ്‌ഡേറ്റ്സ് UP UP covid updates lucknow covid updates covid latest news covid news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8282366-414-8282366-1596465958719.jpg)
ഉത്തർ പ്രദേശിൽ 4,441 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ലഖ്‌നൗവിൽ 507 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാൺപൂർ നഗറിൽ 415 പേർക്കും വാരാണസിയിൽ 194 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ 40,191 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതുവരെ 55,393 പേർ രോഗമുക്തരായെന്നും അധികൃതർ അറിയിച്ചു.