ലഖ്‌നൗ:മക്കളെ ബന്ധുക്കൾ കാട്ടിൽ കൂട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ചുവെന്ന് പിതാവിന്‍റെ പരാതി. 14 വയസുള്ള പെൺകുട്ടിയേയും 12 വയസുള്ള ആൺകുട്ടിയേയുമാണ് കൊല്ലാൻ ശ്രമിച്ചതായി പരാതിയുള്ളത്. ഉത്തർപ്രദേശിലെ ദെക്ല വനമേഖലയിലാണ് സംഭവം. പരാതിയെ തുടർന്ന് ഇരുവരെയും പൊലീസ് രക്ഷപ്പെടുത്തി.
കുട്ടികളെ കൊല്ലാൻ ശ്രമം; ബന്ധുവിനെതിരെ കേസ് - ബന്ധുവിനെതിരെ കേസ്
കഴിഞ്ഞ ദിവസം കുട്ടികളുടെ പിതാവ് നൽകിയ പരാതിയിൽ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അംറോഹ എ.എസ്. പി അജയ് പ്രതാപ് പറഞ്ഞു.
കുട്ടികളെ കൊല്ലാൻ ശ്രമം; ബന്ധുവിനെതിരെ കേസ്
കഴിഞ്ഞ ദിവസം പിതാവ് നൽകിയ പരാതിയിൽ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അംറോഹ എ. എസ് .പി അജയ് പ്രതാപ് പറഞ്ഞു. മക്കളെ ഇതിന് മുൻപും ബന്ധുക്കൾ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി കുട്ടികളുടെ പിതാവ് വിനീത് ത്യാഗി പൊലീസിന് മൊഴി നൽകി. കുട്ടികളെ കൊല്ലാൻ ശ്രമിക്കുന്നതിന്‍റെ കാരണം വ്യക്തമല്ല.