ലോക്ക്ഡൗൺ നിയമലംഘകരുടെ എഫ്‌ഐആർ വീടുകളിലേക്ക് - ലോക്ക്ഡൗൺ
എഫ്‌ഐആർ പകർപ്പുകൾ നിയമലംഘകരുടെ വീടുകളിൽ എത്തിക്കുകയും പിന്നീട് ഇവരെ അറസ്റ്റ് ചെയ്യുമെന്നും എസ്എസ്പി അഭിഷേക് യാദവ് പറഞ്ഞു.
ലോക്ക്ഡൗൺ നിയമലംഘകർക്കായി എഫ്‌ഐആർ വിതരണം ചെയ്ത് ഉത്തർപ്രദേശ് പൊലീസ്
ലക്‌നൗ:ലോക്‌ഡൗൺ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് ഉത്തർ പ്രദേശ് പൊലീസ്. എഫ്‌ഐആർ പകർപ്പുകൾ നിയമലംഘകരുടെ വീടുകളിൽ എത്തിക്കുകയും പിന്നീട് ഇവരെ അറസ്റ്റ് ചെയ്യുമെന്നും എസ്എസ്പി അഭിഷേക് യാദവ് പറഞ്ഞു. ഇതിനായി വഴിയോരങ്ങളിൽ പൊലീസ് ഡ്രൈവ് ആരംഭിച്ചു. പൊതുവഴിയിൽ അലഞ്ഞുതിരിഞ്ഞു നടന്ന രണ്ട് രണ്ട് യുവാക്കൾക്കെതിരെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയും എഫ്‌ഐആർ അവരുടെ വീടുകളിൽ എത്തിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.