ലഖ്‌നൗ: നവ വധുവിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലാണ് സംഭവം. സുജ്രു ഗ്രാമത്തിൽ നിന്നാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. സഹോദരന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റർ ചെയ്തതു. പ്രധാന പ്രതി ഷെഹ്‌സാദ് ഉൾപ്പെടെ മൂന്ന് പ്രതികൾ ഒളിവിലാണെന്ന് കോട്‌വാലി പൊലീസ് ഉദ്യോഗസ്ഥന്‍ അനിൽ കപർവാൻ പറഞ്ഞു.
നവ വധുവിനെ തട്ടിക്കൊണ്ട് പോയി - തട്ടിക്കൊണ്ട് പോയി
ഫെബ്രുവരി പത്തിനാണ് യുവതി വിവാഹിതയായത്
നവ വധുവിനെ തട്ടിക്കൊണ്ട് പോയി
ഫെബ്രുവരി പത്തിനാണ് യുവതി വിവാഹിതയായത്. വിവാഹാനന്തര ചടങ്ങിനായി കഴിഞ്ഞ ശനിയാഴ്ച മാതാപിതാക്കളുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം. വിവാഹത്തിന് മുമ്പ് യുവതിയും ഷെഹ്‌സാദും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.