ബിസാല്‍പൂർ:ഉത്തർപ്രദേശില്‍ മരുന്നുമാറി കുത്തിവച്ചതിനെ തുടർന്ന് കുഞ്ഞ് മരിച്ചതായി പരാതി. മാധവാപൂർ ഗ്രാമത്തിലാണ് സംഭവം. പിലിബത്തിലെ മെഡിക്കല്‍ സ്റ്റോറില്‍ ജോലി ചെയ്യുന്ന യുവാവാണ് കുത്തിവെച്ചതെന്നാണ് പരാതി.
മരുന്നുമാറി കുത്തിവച്ചതിനെ തുടർന്ന് കുഞ്ഞ് മരിച്ചതായി പരാതി - ബിസാല്‍പൂർ പൊലീസ്
കുഞ്ഞ് മരിച്ച സംഭവത്തില്‍ ബിസാല്‍പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു
കുട്ടി
യാത്രയ്ക്കിടെ രോഗം ബാധിച്ച കുഞ്ഞിനെ പിതാവ് രോഹ്താസ് മെഡിക്കല്‍ സ്റ്റോറില്‍ കൊണ്ടുപോവുകയായിരുന്നു. കുത്തിവച്ചതിന് ശേഷമാണ് കുട്ടി മരിച്ചതെന്നാരോപിച്ച് ബന്ധുക്കൾ മെഡിക്കല്‍ സ്റ്റോറിന് മുന്നില്‍ ബഹളം വച്ചു. തുടർന്ന് പൊലീസിലും വിവരമറിയിച്ചു. പൊലീസെത്തിയാണ് പ്രദേശത്ത് ക്രമസമാധാനനില വീണ്ടെടുത്ത് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് ബിസാല്‍പൂർ സിറ്റി പൊലീസ് കമ്മീഷ്ണർ പ്രവീണ്‍ മാലിക്ക് പറഞ്ഞു.