ശ്രമിക് സ്‌പെഷ്യൽ ട്രെയിനിന്‍റെ ടോയ്‌ലറ്റിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി - ബസ്തി
ബസ്തി സ്വദേശി മോഹൻ ലാൽ ശർമയാണ് (45) മരിച്ചത്. മുംബൈയിലെ ചിപ്സ് ഫാക്ടറിയിൽ ജോലിക്കാരനായിരുന്നു മോഹൻ ലാൽ. മെയ് 27ന് ഉത്തർപ്രദേശിലെ ഝാന്‍സി സ്റ്റേഷനിൽ തൊഴിലാളികൾ ട്രെയിൻ വൃത്തിയാക്കുന്നതിനിടെയാണ് മൃതദേഹം കണ്ടത്
ന്യൂഡൽഹി: ശ്രമിക് സ്‌പെഷ്യൽ ട്രെയിനിന്‍റെ ടോയ്‌ലറ്റിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ബസ്തി സ്വദേശി മോഹൻ ലാൽ ശർമയാണ് (45) മരിച്ചത്. മുംബൈയിലെ ചിപ്സ് ഫാക്ടറിയിൽ ജോലിക്കാരനായിരുന്നു മോഹൻ ലാൽ. മെയ് 27ന് ഉത്തർപ്രദേശിലെ ഝാന്‍സി സ്റ്റേഷനിൽ തൊഴിലാളികൾ ട്രെയിൻ വൃത്തിയാക്കുന്നതിനിടെയാണ് മൃതദേഹം കണ്ടത്. അദ്ദേഹത്തിന്‍റെ ആധാർ കാർഡിനൊപ്പം മെയ് 23 ന് ഗോരഖ്പൂരിലേക്കുള്ള ട്രെയിൻ ടിക്കറ്റ് കണ്ടെടുത്തു. മെയ് 24ന് ഗോരഖ്പൂരിലെത്തിയ ട്രെയിൻ അറ്റകുറ്റപ്പണികൾക്കും ശുചിത്വവൽക്കരണത്തിനുമായി മെയ് 27 ന് ഝാന്‍സിയിലേക്ക് അയച്ചതായി അധികൃതർ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കൊവിഡ് പരിശോധനകൾക്കായി സാമ്പിളുകൾ ശേഖരിച്ചു.