ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് യുവാവ് മാതാപിതാക്കളെ കൊലപ്പെടുത്തി. ബറേലി ജില്ലയിലാണ് അഭിഭാഷകനായ ദുര്‍വേഷ് ഗങ്‌വാര്‍ പ്രായമായ മാതാപിതാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയത്. സംഭവശേഷം ഇയാള്‍ കടന്നുകളഞ്ഞു. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്വത്ത് തര്‍ക്കം; ഉത്തര്‍പ്രദേശില്‍ യുവാവ് മാതാപിതാക്കളെ കൊലപ്പെടുത്തി - crime news
ബറേലി ജില്ലയിലാണ് അഭിഭാഷകനായ ദുര്‍വേഷ് ഗങ്‌വാര്‍ മാതാപിതാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയത്
സ്വത്ത് തര്‍ക്കം; ഉത്തര്‍പ്രദേശില്‍ യുവാവ് മാതാപിതാക്കളെ കൊലപ്പെടുത്തി
സമാനമായി കഴിഞ്ഞ ദിവസം മഹാരാഷ്‌ട്രയില്‍ അറുപത്തിരണ്ടുകാരിയായ അമ്മൂമ്മയെ കൊച്ചുമകന്‍ കൊലപ്പെടുത്തിയിരുന്നു. വിക്രംഗദ് താലൂക്കിലെ യശ്വന്ത് നഗര്‍ സ്വദേശിയായ കൈലാസ് ദംങ്കോട്ടാണ് ക്രൂരകൃത്യത്തിന് മുതിര്‍ന്നത്. ജീവിത പ്രയാസങ്ങള്‍ക്ക് കാരണം അമ്മൂമ്മയുടെ മന്ത്രവാദമാണെന്ന് സംശയിച്ചായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ഇതിനെചൊല്ലി ഇയാള്‍ അമ്മൂമ്മയുമായി വഴക്കിട്ടിരുന്നു.