ന്യൂഡല്‍ഹി: യോഗി സർക്കാരിന്‍റെ 2020-21 വർഷത്തെ ബജറ്റ് നിരാശാജനകമെന്ന് കോൺഗ്രസ്. സാധാരണക്കാർക്കായി ബജറ്റില്‍ ഒന്നുമില്ലെന്നും കോൺഗ്രസ് ആരോപിച്ചു. സംസ്ഥാനം നേരിടുന്ന ഒരു പ്രശ്നത്തെയും കൈകാര്യം ചെയ്യാൻ വ്യവസ്ഥയില്ലാത്ത ഈ ബജറ്റ് വളരെ നിരാശാജനകമാണെന്ന് കോൺഗ്രസ് നേതാവ് പി.എല്‍ പുനിയ ഇടിവി ഭാരതിനോട് പറഞ്ഞു.
ഉത്തർപ്രദേശ് സർക്കാരിന്‍റെ ബജറ്റ് നിരാശാജനകമെന്ന് കോൺഗ്രസ്
സംസ്ഥാന സർക്കാർ തൊഴിലില്ലായ്മയും കർഷക പ്രശ്നങ്ങളും പരിഹരിക്കാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും കോൺഗ്രസ് വിമർശിച്ചു.
ഉത്തർപ്രദേശ് സർക്കാരിന്‍റെ ബജറ്റ് നിരാശാജനകമെന്ന് കോൺഗ്രസ്
തൊഴിലില്ലായ്മയും കർഷക പ്രശ്നങ്ങളും പരിഹരിക്കാനുള്ള തുകയും ബജറ്റില്‍ വകയിരുത്തിയിട്ടില്ല. ഗുരുതരമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും പുനിയ അഭിപ്രായപ്പെട്ടു. സാധാരണക്കാരന്‍റെ ദൈനംദിന ജീവിതം ദുരിതപൂർണമാക്കുന്ന നിരവധി പ്രശന്ങ്ങൾ നിലവിലുണ്ട്. എന്നാല്‍ സംസ്ഥാന സർക്കാർ ആവശ്യമായ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. 5,12,860 രൂപയുടെ ബജറ്റാണ് ധനമന്ത്രി സുരേഷ് ഖന്ന അവതരിപ്പിച്ചത്.