ഉത്തര്‍ പ്രദേശ്: ബലാത്സംഗ ശ്രമത്തില്‍ നിന്നും രക്ഷപെട്ട പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. പിലിബിത്തിലാണ് സംഭവം. കൃഷിസ്ഥലത്തേക്ക് പോകുകയായിരുന്ന 16 കാരിയെ മൂന്ന് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ശബ്ദുണ്ടാക്കിയതോടെ നാട്ടുകാരെത്തി രക്ഷപെടുത്തി. ശേഷം മാതാപിതാക്കള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി കുട്ടി പരാതി നല്‍കി.
ബലാത്സംഗ ശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു - ആത്മഹത്യക്ക് ശ്രമിച്ചു
കൃഷി സ്ഥലത്തേക്ക് പോകുകയായിരുന്ന 16 കാരിയെ മൂന്ന് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ശബ്ദുണ്ടാക്കിയതോടെ നാട്ടുകാരെത്തി രക്ഷപെടുത്തി.
ബലാത്സംഗ ശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു
തിരികെ വീട്ടിലെത്തിയ പെണ്‍കുട്ടി മനോവിഷമത്തില്‍ ആത്മഹത്യക്ക് ശ്രമിച്ചെന്ന് പിലിബിത്ത് സുപ്രണ്ടന്‍റ് ഓഫ് പൊലീസ് ജയപ്രകാശ് യാദവ് പറഞ്ഞു. കൃഷിക്ക് ഉപയോഗിക്കുന്ന കീടനാശിനി കുടിച്ചാണ് ആത്മഹത്യാ ശ്രമം. കുട്ടിയെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി.