ലഖ്‌നൗ: ഉത്തർപ്രദേശിൽ ഒരു മാസമായി കൊവിഡ് ചികിത്സയിലുണ്ടായിരുന്ന ഡോക്‌ടർ മരിച്ചു. ഡൽഹിയിലെ സഫ്‌ദർജംഗ് ജില്ലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദേവേന്ദ്ര കുമാറാണ് (58) കൊവിഡിന് കീഴടങ്ങിയത്. ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസമാണ് രോഗബാധ സ്ഥിരീകരിച്ചത്. മരിച്ച ഡോക്‌ടറുടെ ഭാര്യയും മകനും ഐസൊലേഷനിലാണ്.
ഉത്തർപ്രദേശിൽ കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്ന ഡോക്‌ടർ മരിച്ചു - ഉത്തർപ്രദേശ് കൊറോണ
ബുലന്ദ്‌ഷഹറിൽ ക്ലിനിക്ക് നടത്തിയിരുന്ന ഡോക്ടറുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആഴ്‌ചകൾക്ക് മുമ്പാണ് ദേവേന്ദ്രനെ ജില്ലാ ആശുപത്രിയിലെത്തിച്ചത്. മരിച്ച ഡോക്‌ടറുമായി സമ്പർക്കത്തിലുണ്ടായിരുന്ന ആളുകളുടെ വിവരങ്ങൾ ശേഖരിച്ച് വരികയാണ്.
ഉത്തർപ്രദേശിൽ ഡോക്‌ടർ മരിച്ചു
ബുലന്ദ്‌ഷഹറിൽ ക്ലിനിക്ക് നടത്തിയിരുന്ന ഡോക്ടറുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആഴ്‌ചകൾക്ക് മുമ്പാണ് ദേവേന്ദ്രനെ ജില്ലാ ആശുപത്രിയിലെത്തിച്ചത്. പിന്നീട്, മൂന്ന് ആശുപത്രികളിലായി അദ്ദേഹത്തിന്‍റെ ചികിത്സ മാറ്റിയെങ്കിലും ഫലമുണ്ടായില്ല. ഇയാൾ താമസിച്ചിരുന്ന സ്ഥലവും സമീപ പ്രദേശങ്ങളും ക്ലിനിക്കും ഇപ്പോൾ പൊലീസിന്‍റെ നിയന്ത്രണത്തിലാണ്. മരിച്ച ഡോക്‌ടറുമായി സമ്പർക്കത്തിലുണ്ടായിരുന്ന ആളുകളുടെ വിവരങ്ങൾ ശേഖരിച്ച് വരികയാണ്.
Last Updated : Apr 11, 2020, 10:04 PM IST