ലക്‌നൗ: സംസ്ഥാനത്ത് 4,095 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,03,101 ആയി. 4,444 പേര്‍ കൂടി രോഗമുക്തരായിട്ടുണ്ട്. ഇതോടെ കൊവിഡ് മുക്തരായവരുടെ എണ്ണം 3,46,859 ആയി. ആകെ 50,378 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ കൊവിഡ് മുക്തി നിരക്ക് 86.04 ശതമാനമായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ നാല് ലക്ഷം കടന്ന് കൊവിഡ് ബാധിതര്‍ - ഉത്തര്‍പ്രദേശ് കൊവിഡ് കണക്ക്
3,46,859 പേര്‍ രോഗമുക്തരായി. 50,378 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 5864 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
ഉത്തര്‍പ്രദേശില്‍ നാല് ലക്ഷം കടന്ന് കൊവിഡ് ബാധിതര്‍
5864 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കിടെ പുതിയ കൊവിഡ് രോഗികളുടെ എണ്ണം 26 ശതമാനം കുറഞ്ഞതായും അധികൃതര്‍ അറിയിച്ചു. രോഗികളില്‍ 24,135 പേര്‍ വീട്ടിലും 3634 പേര്‍ സ്വകാര്യ ആശുപത്രികളിലും 109 പേര്‍ മറ്റിടങ്ങളിലുമാണ് ചികിത്സയിലുള്ളത്. ആകെ 1.64 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്.