ലക്‌നൗ: ഉത്തർപ്രദേശില്‍ കൊവിഡ് ബാധിതരുടെ എണ്ണം 33,700 ആയി ഉയര്‍ന്നു. വെള്ളിയാഴ്‌ച 1,338 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 27 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ ആകെ മരണസംഖ്യ 889 ആയി. 11,024 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 21,787 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അമിത് മോഹൻ പ്രസാദ് പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ 1,338 പേര്‍ക്ക് കൂടി കൊവിഡ്; ആകെ രോഗബാധിതര്‍ 33,700 - കൊവിഡ് 19
സംസ്ഥാനത്ത് 11,024 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 21,787 പേര്‍ രോഗമുക്തി നേടി
ഉത്തര്‍പ്രദേശില്‍ 1,338 പേര്‍ക്ക് കൂടി കൊവിഡ്; ആകെ രോഗബാധിതര്‍ 33,700
സംസ്ഥാനത്ത് വ്യാഴാഴ്‌ച 38,006 സാമ്പിളുകൾ കൊവിഡ് പരിശോധനക്ക് വിധേയമാക്കി. ഇതുവരെ 10.74 ലക്ഷം സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്. ആര്‍ടി-പിസിആര്‍ പരിശോധന നടത്തുന്ന ഏഴ് ലാബുകൾ ശനിയാഴ്‌ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യുമെന്നും അമിത് മോഹൻ പ്രസാദ് അറിയിച്ചു. അലിഗഡ്, വാരണാസി, ഗോണ്ട, മൊറാദാബാദ്, ബറേലി, മിർസാപൂർ, ലഖ്‌നൗവിലെ ബൽറാംപൂർ ആശുപത്രി എന്നിവിടങ്ങളിലാണ് പുതിയ ലാബുകൾ ആരംഭിക്കുന്നത്.