ലഖ്‌നൗ:സ്വത്ത് തർക്കത്തെ തുടർന്ന് ഏഴ് വർഷം മുമ്പ് ഒരു കുടുംബത്തിലെ ആറ് അംഗങ്ങളെ കൊലപ്പെടുത്തിയ കേസിൽ പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. 2012 മെയ് 26 ന് രാത്രിയാണ് സുരേഷ് ചന്ദ് യാദവും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇളയ സഹോദരൻ രാം പ്രതാപിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഒരു കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തി; പ്രതിക്ക് വധശിക്ഷ - ഒരു കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തി; പ്രതിയ്ക്ക് വധശിക്ഷ
2012 മെയ് 26 ന് രാത്രിയാണ് സുരേഷ് ചന്ദ് യാദവും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇളയ സഹോദരൻ രാം പ്രതാപിനെതിരെ പൊലീസ് കേസെടുത്തിരുന്നു
വധശിക്ഷ
ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അഡീഷണൽ സെഷൻസ് ജഡ്ജി വിജയ് കുമാർ ഇയാൾക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. പ്രതി തന്‍റെ സ്ഥലം ചൂതാട്ടത്തിന് വിറ്റതായും സഹോദരന്‍റെ സ്വത്ത് കവർന്നതായും ജഡ്ജി വ്യക്തമാക്കി.