ലഖ്‌നൗ:ഉത്തർപ്രദേശ് സാങ്കേതിക വിദ്യാഭ്യാസ മന്ത്രി കമല്‍ റാണി വരുണ്‍ കൊവിഡ് ബാധിച്ച് മരിച്ചു. ജൂലൈ 18 ന് കമല്‍ റാണി വരുണിന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ലഖ്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഉത്തര്‍പ്രദേശില്‍ മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു
ഉത്തര്‍പ്രദേശ് സര്‍ക്കാരിലെ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു കമല്‍ റാണി വരുണ്‍
മന്ത്രി കമല്‍ റാണിയുടെ മരണത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. അവര്‍ ഒരു മികച്ച ജനപ്രതിനിധിയും നേതാവുമായിരുന്നു. ജനങ്ങള്‍ക്കായി കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എസ്‌ജിപിജിഐ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവരുടെ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
അതേ സമയം ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിതരുടെ എണ്ണം 89,068 ആയി ഉയർന്നു. മരണസംഖ്യ 1,677 ആയി.ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 51,354 രോഗികളെ കൂടി ചികിത്സക്ക് ശേഷം വിട്ടയച്ചു. സജീവ കേസുകളുടെ എണ്ണം 36,037 ആയി.