ലഖ്‌നൗ:കൊവിഡ് പരിശോധന നടത്താൻ ആഗ്രഹിക്കുന്നവർക്ക് ലാബുകളിൽ കൊവിഡ് പരിശോധന നടത്താമെന്ന ഐസിഎംആർ മാർഗ നിർദേശം ഉത്തർ പ്രദേശ് സർക്കാർ നടപ്പിലാക്കി. ഇതിലൂടെ ഡോക്‌ടറുടെ നിർദേശമില്ലാതെ തന്നെ സ്വകാര്യ ലാബുകളിൽ നേരിട്ട് കൊവിഡ് പരിശോധന നടത്താനാകും. ലാബ് ജീവനക്കാർക്ക് നേരിട്ട് വീടുകളിൽ എത്തി കൊവിഡ് സാമ്പിളുകൾ ശേഖരിക്കാം.
വ്യക്തികൾക്ക് ആവശ്യാനുസരണം കൊവിഡ് പരിശോധന; നടപ്പിലാക്കി യുപി സർക്കാർ - ഐസിഎംആർ
ഐസിഎംആറിന്‍റെ ഈ നിർദേശം നടപ്പിൽ വരുത്തുന്ന ആദ്യത്തെ സംസ്ഥാനമാണ് ഉത്തർ പ്രദേശ്.
വ്യക്തികൾക്ക് ആവശ്യാനുസരണം കൊവിഡ് പരിശോധന; നടപ്പിലാക്കി യുപി സർക്കാർ
മറ്റ് സംസ്ഥാനങ്ങളിലേക്കോ രാജ്യങ്ങളിലേക്കോ യാത്ര ചെയ്യുന്നവർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമായി വരുന്ന സാഹചര്യത്തിലും കൊവിഡ് പരിശോധനയുടെ രീതികൾ ലളിതമാക്കുന്നതിനുമായാണ് വ്യക്തിഗത താൽപര്യമനുസരിച്ച് പരിശോധന നടത്താമെന്ന നിർദേശം ഐസിഎംആർ മുന്നോട്ട് വെച്ചത്. ഐസിഎംആറിന്‍റെ ഈ നിർദേശം നടപ്പിൽ വരുത്തുന്ന ആദ്യത്തെ സംസ്ഥാനമാണ് ഉത്തർ പ്രദേശ്.