കേരളം

kerala

ETV Bharat / bharat

പ്രത്യേക സംസ്ഥാന മൃഗത്തെയും പക്ഷിയെയും തെരഞ്ഞെടുക്കാൻ ജമ്മു കശ്‌മീരും ലഡാക്കും

ജമ്മു കശ്‌മീരിന്‍റെ മുമ്പത്തെ സംസ്ഥാന മൃഗം 'ഹംഗലും', സംസ്ഥാന പക്ഷി 'ബ്ലാക്ക് നെക്ക്‌ഡ് ക്രെയിനും' ആയിരുന്നു. അപൂർവങ്ങളിൽ അപൂർവമായി കാണപ്പെടുന്നത് കൊണ്ടാണ് ഈ രണ്ട് ജീവികൾക്കും പ്രത്യേക പദവി നൽകിയത്.

പ്രത്യേക സംസ്ഥാന മൃഗത്തെയും പക്ഷിയെയും തെരഞ്ഞെടുക്കാൻ ജമ്മു കശ്‌മീരും ലഡാക്കും

By

Published : Nov 3, 2019, 5:44 PM IST

ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദ് ചെയ്‌ത് ജമ്മു കശ്‌മീരിനെ രണ്ട്‌ കേന്ദ്ര ഭരണപ്രദേശങ്ങളായി മാറ്റിയതിനുശേഷം പുതിയ നിയമനങ്ങളും വകുപ്പുകളും നിർമിക്കുന്നതിനോടൊപ്പം ജമ്മു കശ്‌മീരിനും ലഡാക്കിനും പ്രത്യേക സംസ്ഥാന മൃഗത്തെയും പക്ഷിയെയും തിരഞ്ഞെടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.
ജമ്മു കശ്‌മീരിന്‍റെ മുമ്പത്തെ സംസ്ഥാന മൃഗം 'ഹംഗലും', സംസ്ഥാന പക്ഷി 'ബ്ലാക്ക് നെക്ക്‌ഡ് ക്രെയിനും' ആയിരുന്നു. അപൂർവങ്ങളിൽ അപൂർവമായി കാണപ്പെടുന്നത് കൊണ്ടാണ് ഈ രണ്ട് ജീവികൾക്കും പ്രത്യേക പദവി നൽകിയത്.

പ്രത്യേക സംസ്ഥാന മൃഗത്തെയും പക്ഷിയെയും തെരഞ്ഞെടുക്കാൻ ജമ്മു കശ്‌മീരും ലഡാക്കും

എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അവരുടേതായ അടയാളമുണ്ട്. അതിൽ മൃഗങ്ങൾ പക്ഷികൾ എന്നിവയെല്ലാം ഉൾപെടുന്നു. ഈ അടയാളങ്ങൾ ഓരോ പ്രദേശങ്ങളുടെയും സവിശേഷതയാണ്. അതിനാൽ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുമ്പോൾ പ്രത്യേകം മൃഗങ്ങളെയും പക്ഷികളെയും തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണെന്നും അതിനുള്ള തയ്യാറെടുപ്പുകൾ ഉടൻ ആരംഭിക്കുമെന്നും മുതിർന്ന ഉദ്യോഗസ്ഥൻ ഇടിവി ഭാരതിനോട് പറഞ്ഞു.

തിരഞ്ഞെടുത്ത മൃഗങ്ങളും പക്ഷികളും സംസ്ഥാനത്തിന്‍റെ സ്വത്വത്തെയും സവിശേഷതയെയും വിവരിക്കുന്നു. കശ്‌മീർ താഴ്‌വരകളിൽ മാത്രം കണ്ടുവരുന്ന മൃഗമാണ് ഹംഗൽ. ഹംഗലിനേക്കാൾ മികച്ച ഒരു മൃഗത്തെ കശ്‌മീരിനുവേണ്ടി കണ്ടെത്തുന്നത് പ്രയാസമാണെന്നാണ് വിദഗ്‌ധർ പറയുന്നത്. കശ്‌മീരിലെ ഡാച്ചി ഗാം ദേശീയ ഉദ്യാനത്തിൽ മാത്രം കണ്ടുവരുന്ന ഹംഗൽ 1950 മുതൽ അപൂർവയിനം മൃഗങ്ങളുടെ പട്ടികയിലുണ്ട്. പക്ഷിയുടെ കാര്യത്തിൽ ജമ്മുവിൽ കണ്ടുവരുന്ന ഹിമാലയൻ കഴുകൻ തിരഞ്ഞെടുക്കാവുന്നതാണ്. ബ്ലാക്ക് നെക്ക്‌ഡ് പക്ഷി ലഡാക്കിന്‍റെ സവിശേഷതക്ക് ചേർന്നതാണെന്നും 'യാക്ക്' ആല്ലെങ്കിൽ 'രണ്ട് കൂനുള്ള ഒട്ടക'ത്തെ പരിഗണിക്കാവുന്നതാണെന്നും മുതിർന്ന മാധ്യമ പ്രവർത്തകനും മൃഗഡോക്‌ടറുമായ ജലീൽ റാത്തോർ പറഞ്ഞു.

ABOUT THE AUTHOR

...view details