ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് കൊവിഡ് ഫലം നെഗറ്റീവ് - ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വൈറസ്
ടൂറിസം മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി നിരീക്ഷണത്തിൽ തുടരുകയായിരുന്നു.
![ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് കൊവിഡ് ഫലം നെഗറ്റീവ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വൈറസ് Uttarakhand chief minister](https://etvbharatimages.akamaized.net/etvbharat/prod-images/768-512-02:10-uttarakhand-cm-0506newsroom-1591346336-489.jpg)
Viruses
ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിന് കൊവിഡില്ലെന്ന് സ്ഥിരീകരണം. സംസ്ഥാന ടൂറിസം മന്ത്രി സത്പാൽ മഹാരാജും ഭാര്യയും കുടുംബത്തിലെ അഞ്ച് അംഗങ്ങളും രോഗ ബാധിതരായതിനെ തുടർന്ന് മുഖ്യമന്ത്രിയും മൂന്ന് കാബിനറ്റ് സഹപ്രവർത്തകരും സ്വയം നിരീക്ഷണത്തിൽ ആയിരുന്നു. സുബോദ് യൂനിയാൽ, ഹരക് സിംഗ് റാവത്ത്, മദൻ കൗശിക് എന്നീ മന്ത്രിമാർ നിരീക്ഷണം അവസാനിപ്പിച്ച് ചുമതലകൾ പുനരാരംഭിച്ചു.