ഉത്തർപ്രദേശിൽ 2,234 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ലഖ്നൗ കൊവിഡ്
സംസ്ഥാനത്തെ കൊവിഡ് രോഗമുക്തി നിരക്ക് 89.5 ശതമാനമായി.
ലഖ്നൗ:സംസ്ഥാനത്ത് 2,234 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 4,39,161 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 44 പേർക്ക് കൊവിഡ് ബാധിച്ച് ജീവൻ നഷ്‌ടമായി. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് 6,438 അയി. ഇതുവരെ സംസ്ഥാനത്ത് 3,93,908 പേർ കൊവിഡ് മുക്തരായി ആശുപത്രി വിട്ടുവെന്ന് അധികൃതർ പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗമുക്തി നിരക്ക് 89.5 ശതമാനമായി. നിലവിൽ 38,815 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളതെന്നും ഇതിൽ 17,744 പേർ വീടുകളിലാണ് ചികിത്സയിൽ കഴിയുന്നതെന്നും അധികൃതർ കൂട്ടിചേർത്തു.