ന്യൂഡല്‍ഹി: രാജ്യത്തെ ദരിദ്ര ജനങ്ങളുടെ ഭക്ഷ്യസുരക്ഷാ ഉറപ്പാക്കാനായി 2018 19 വിപണന വര്‍ഷത്തിലേക്ക് നെല്‍കര്‍ഷകര്‍ക്ക് അധികപിന്തുണ നല്‍കാന്‍ ഇന്ത്യ ഡബ്ല്യു ടി ഒ യുടെ സമാധാന വ്യവസ്ഥ വിനിയോഗിക്കുന്നു. സമാധാന ഉടമ്പടി പ്രകാരം വികസ്വര രാജ്യങ്ങളുടെ നിര്‍ദിഷ്‌ട സബ്‌സിഡി പരിധി ലംഘിക്കുന്നതിനെ എതിര്‍ക്കാന്‍ ഡബ്ല്യു ടി ഒ അംഗങ്ങള്‍ നിരസിക്കുന്നു. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളുടെ ഭക്ഷ്യോല്‍പാദന മൂല്യത്തിന്‍റെ 10 ശതമാനമാണ് പരിധി. ഈ നിര്‍ദിഷ്‌ട പരിധിക്ക് മുകളിലുള്ള സബ്‌സിഡികള്‍ വ്യാപാരത്തെ സാരമായി ബാധിക്കുമെന്നാണ് ഇന്ത്യന്‍ സാമ്പത്തിക വിദഗ്‌ധരുടെ അഭിപ്രായം.
നെല്‍കര്‍ഷകര്‍ക്ക് അധികപിന്തുണ; ഡബ്ല്യുടിഒയുടെ സമാധാന വ്യവസ്ഥ വിനിയോഗിച്ച് ഇന്ത്യ - ഡബ്ല്യുടിഒ
2018-19 വര്‍ഷത്തില്‍ അരിയുല്‍പാദന മൂല്യം 43.67 ബില്യണ്‍ യുഎസ് ഡോളറായിരുന്നുവെന്നും 5 ബില്ല്യണ്‍ യുഎസ് ഡോളര്‍ സബ്‌സിഡികള്‍ നല്‍കിയതായും ഇന്ത്യ വിജ്ഞാപനമിറക്കിയിരുന്നു.
2018-19 വര്‍ഷത്തില്‍ അരിയുല്‍പാദന മൂല്യം 43.67 ബില്യണ്‍ യുഎസ് ഡോളറായിരുന്നുവെന്നും 5 ബില്ല്യണ്‍ യുഎസ് ഡോളര്‍ സബ്‌സിഡികള്‍ നല്‍കിയതായും ഇന്ത്യ വിജ്ഞാപനമിറക്കിയിരുന്നു. ഇക്കാര്യം ലോക വ്യാപാര സംഘടനയെ ഇന്ത്യ അറിയിച്ചിരുന്നു. ഭക്ഷ്യസുരക്ഷയുടെ ഭാഗമായി അരിയുള്‍പ്പടെയുള്ള മറ്റ് ചരക്കുകളും രാജ്യത്തെ പൊതു സ്റ്റോക്ക് ഹോള്‍ഡിങ് സംവിധാനങ്ങളും ഡബ്ല്യുടിഒയെ സ്ഥിരമായി അറിയിക്കാറുണ്ടെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
വിവിധ കാര്‍ഷിക വിളകളുടെ സംഭരണവിലയും ഉല്‍പന്നവിലയും ഉള്‍പ്പടെയുള്ള വിവിധ ഘടകങ്ങള്‍ കണക്കിലെടുത്താണ് ഒരോ സീസണിലും വിളവെടുപ്പിന് മുമ്പ് സര്‍ക്കാര്‍ താങ്ങ് വില നിശ്ചയിച്ചിരിക്കുന്നത്. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ദേശീയ കാര്‍ഷിക സഹകരണ ഫെഡറേഷനിലൂടെയുമാണ് കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുന്നത്.