ഹോട്ട്-സ്‌പോട്ടുകള്‍ അണുവിമുക്തമാക്കാന്‍ അഗ്നിശമന സേനയെ ഉപയോഗിക്കാന്‍ നിര്‍ദേശം - അഗ്നിശമന സേനാംഗങ്ങൾ
ഡൽഹിയിൽ ഇതുവരെ 120 കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
ന്യൂഡൽഹി:ഹോട്ട്-സ്‌പോട്ട് പ്രദേശങ്ങൾ അണുവിമുക്തമാക്കാൻ അഗ്നിശമന സേനയെ ഉപയോഗിക്കാൻ ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാൽ നിർദേശം നൽകി. ലോക്ക്‌ഡൗണ്‍, സാമൂഹിക അകലം, ക്വാറന്‍റൈൻ എന്നിവ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള നടപടികൾ ജില്ലാ അധികൃതർ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ചീഫ് സെക്രട്ടറി, പോലീസ് കമ്മീഷണർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി ബൈജാൽ വീഡിയോ കോൺഫറൻസിലൂടെ യോഗം ചേർന്നു. ഡൽഹിയിൽ ഇതുവരെ 120 കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.