കേരളം

kerala

ETV Bharat / bharat

അഭിനന്ദനെ വിട്ടയക്കുന്നത് സ്വാഗതാര്‍ഹം: അമേരിക്ക - നരേന്ദ്രമോദി

ജനീവ കരാര്‍ പ്രകാരമാണ് നടപടി. വാഗാ അതിര്‍ത്തി വഴി അഭിനന്ദനെ കൈമാറും.

വിങ് കമാൻഡര്‍ അഭിനന്ദൻ വര്‍ധമാൻ

By

Published : Mar 1, 2019, 10:23 AM IST

വിംഗ് കമാൻഡര്‍ അഭിനന്ദൻ വര്‍ധമാനെ വിട്ടയക്കാമെന്ന പാക് തീരുമാനത്തെ സ്വാഗതം ചെയ്ത് അമേരിക്ക. സംഘര്‍ഷാവസ്ഥയില്‍ അയവ് വരുത്തണമെന്ന് അമേരിക്ക ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടു. ഭീകര സംഘടനകളെ പിന്തുണയ്ക്കുന്നതും അവര്‍ക്ക് സുരക്ഷ ഒരുക്കുന്നതും പാകിസ്ഥാന്‍ അവസാനിപ്പിക്കണമെന്നും അമേരിക്ക നിരന്തരം ആവശ്യപ്പെടുന്നുണ്ട്.

പാക് വ്യോമാക്രമണത്തെ തടയുന്നതിനിടെയാണ് വിംഗ്കമാൻഡര്‍ അഭിനന്ദൻ വര്‍ധമാൻ പാകിസ്ഥാന്‍റെ പിടിയിലാവുന്നത്. വാഗാ അതിര്‍ത്തി വഴിയാകും അഭിനന്ദനെ കൈമാറുക. അഭിനന്ദനെ സ്വീകരിക്കാനായി കുടുംബം വാഗയില്‍ എത്തിയിട്ടുണ്ട്. ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടും കടുത്ത സമ്മര്‍ദവുമാണ് പാകിസ്ഥാന്‍റെ തീരുമാനത്തിനു പിന്നില്‍. അഭിനന്ദനെ ഉപയോഗിച്ചുള്ള വിലപേശല്‍ നടക്കില്ലെന്ന് ഇന്ത്യ പാകിസ്ഥാനെ അറിയിച്ചിരുന്നു.

പാക് സൈന്യത്തിന്‍റെകൈകളിൽ അകപ്പെട്ടിട്ടും അഭിനന്ദൻ പ്രകടിപ്പിച്ച ധൈര്യവും രാജ്യസ്നേഹവും ലോകത്തെയാകെ അമ്പരപ്പിച്ചു. പിടിയിലാകും മുമ്പ്അഭിനന്ദൻ പ്രദർശിപ്പിച്ച ധീരതയെയും ചങ്കൂറ്റത്തെയും പാക് മാധ്യമങ്ങൾ പോലും പുകഴ്‍ത്തിയിരുന്നു.

ABOUT THE AUTHOR

...view details