ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര ബന്ധത്തിൽ നിലനിൽക്കുന്ന തർക്കങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും നടത്തിയ കൂടിക്കാഴ്ച്ചയിൽ വ്യക്തമാക്കി. ഇന്ത്യയെ വ്യാപാര മുൻഗണനാ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് അടക്കമുള്ള വിഷയങ്ങളിൽ ഇരുരാജ്യങ്ങളും ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തുമെന്ന് കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ചർച്ചയിൽ തീരുമാനിച്ചു.
ഇന്ത്യ-യുഎസ് വ്യാപാര തർക്കം ചർച്ച ചെയ്ത് പരിഹരിക്കും
ഇന്ത്യ ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ അമേരിക്കക്കുള്ള അതൃപ്തി പോംപിയോ ചർച്ചയിൽ പ്രകടിപ്പിച്ചു
ഇന്ത്യ ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ അമേരിക്കക്കുള്ള അതൃപ്തി പോംപിയോ ചർച്ചയിൽ പ്രകടിപ്പിച്ചു. എന്നാൽ ഇറാനുമായുള്ള വ്യാപാരബന്ധം നിർത്താനാകില്ലെന്ന് എസ് ജയശങ്കർ വ്യക്തമാക്കി. അതേസമയം റഷ്യയിൽ നിന്ന് എസ് 400 ട്രയംഫ് മിസൈലുകൾ വാങ്ങുന്നതിൽ നിന്ന് പിന്നോട്ട് പോകാനാകില്ലെന്നും ചർച്ചയിൽ ഇന്ത്യ നിലപാട് അറിയിച്ചു. റഷ്യയുമായുള്ള പ്രതിരോധ ഇടപാടുകളിൽ ദേശീയ താൽപര്യത്തിനാണ് മുൻഗണനയെന്നും അറിയിച്ചു. ഭീകരപ്രവര്‍ത്തനത്തെ നേരിടുന്നതിന് അമേരിക്കയുടെ പൂര്‍ണ പിന്തുണയും പോംപിയോ വാഗ്ദാനം ചെയ്‌തു.