അഹമ്മദാബാദ്: ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷയൊരുക്കാൻ യു.എസ് വ്യോമസേനയുടെ കാര്‍ഗോ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിലെത്തി. സി-17 ഗ്ലോബ് മാസ്റ്റര്‍ കാര്‍ഗോ വിമാനമാണ് എത്തിയിരിക്കുന്നത്. ട്രംപിന് സുരക്ഷയൊരുക്കാൻ പ്രത്യേക വാഹനവും മറ്റ് സുരക്ഷാ ഉപകരണങ്ങളുമാണ് വിമാനത്തിലുള്ളതെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിച്ചു.
ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനം; നാലാമത്തെ കാര്‍ഗോ വിമാനം അഹമ്മദാബാദിലെത്തി - സി -17 ഗ്ലോബ് മാസ്റ്റർ കാർഗോ വിമാനത്തില്‍ സുരക്ഷാ ഉപകരണങ്ങളും ട്രംപിന്‍റെ റോഡ് ഷോയുടെ ഭാഗമാകാൻ സാധ്യതയുള്ള പ്രത്യേക വാഹനവുമാണുള്ളത്.
സി -17 ഗ്ലോബ് മാസ്റ്റർ കാർഗോ വിമാനത്തില്‍ സുരക്ഷാ ഉപകരണങ്ങളും ട്രംപിന്‍റെ റോഡ് ഷോയുടെ ഭാഗമാകാൻ സാധ്യതയുള്ള പ്രത്യേക വാഹനവുമാണുള്ളത്.
ഫെബ്രുവരി 24 ന് ഉച്ചയ്ക്കാണ് ട്രംപ് അഹമ്മദാബാദിലെത്തുക. ഭാര്യ മെലാനിയ ട്രംപ്, മകൾ ഇവാങ്ക ട്രംപ്, മരുമകൻ ജാരെഡ് കുഷ്‌നർ, യുഎസിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം എന്നിവരാണ് ട്രംപിനോടൊപ്പം ഇന്ത്യ സന്ദര്‍ശിക്കുക. ട്രംപിന്‍റെ റോഡ് ഷോയ്ക്ക് സുരക്ഷയൊരുക്കാൻ 10,000 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്. പുതുതായി പണികഴിപ്പിച്ച മൊട്ടേര സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രിയോടൊപ്പം 'നമസ്‌തെ ട്രംപ്' എന്ന പരിപാടിയിലും ട്രംപ് പങ്കെടുക്കും. 1.10 ലക്ഷം പേര്‍ക്കിരിക്കാൻ സൗകര്യമുള്ള സ്റ്റേഡിയമാണിത്.