ഹൈദരാബാദ്: സൈക്ലിങ്ങിനിടെ അപകടത്തിൽ പെട്ട 42കാരനായ യുഎസ് പൗരന്‍ മരിച്ചു. ഇദ്ദേഹത്തിന്‍റെ മൃതദേഹം കുന്നിൻചരിവിൽ നിന്നാണ് കണ്ടെത്തിയത്. ക്രോസ്-ടെറൈൻ സൈക്ലിങ്ങ് പ്രേമിയായ ഇദ്ദേഹം ഒരു വർഷത്തോളമായി ഭാര്യയോടൊപ്പം ഹൈദരാബാദിൽ താമസമാണ്.
സൈക്ലിങ്ങിനിടെ അപകടത്തിൽ പെട്ട് യുഎസ് പൗരന്‍ മരിച്ചു - യുഎസ് പൗരന്‍ മരിച്ചു
ക്രോസ്-ടെറൈൻ സൈക്ലിങ്ങ് പ്രേമിയായ ഇദ്ദേഹം ഒരു വർഷത്തോളമായി ഭാര്യയോടൊപ്പം ഹൈദരാബാദിൽ താമസമാണ്
യുഎസ്
സുഹൃത്തിനൊപ്പം ഗാന്ധിപേട്ട് പ്രദേശത്ത് ദിവസവും സൈക്ലിങ്ങ് ചെയ്യാറുണ്ടായിരുന്നുവെങ്കിലും ഞായറാഴ്ച സുഹൃത്ത് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. സൈക്ലിങ്ങിനിടെ അപകടത്തിൽ പെട്ട ഇയാളുടെ തലയ്ക്ക് പരിക്കേൽകുകയായിരുന്നു. ഫോൺ കോളുകൾക്ക് മറുപടി നൽകാത്തതിനെ തുടർന്ന് ഭാര്യ പരാതിപ്പെടുകയും സെൽ ഫോൺ ടവർ സിഗ്നലുകൾ പിന്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെത്തുകയും ചെയ്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.