വികസ്വര രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഇന്ത്യ പുറത്ത്; അമേരിക്കന്‍ നടപടിക്കെതിരെ ശിവസേന - ശിവസേന
വരാനിരിക്കുന്ന ട്രംപ് - മോദി കൂടികാഴ്‌ചയില്‍ വിഷയം ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സാമ്‌നയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ ശിവസേന അഭിപ്രായപ്പെട്ടു
മുംബൈ:ലോകത്തെ വികസ്വര രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കിയ അമേരിക്കയുടെ നടപടിക്കെതിരെ ശിവസേന. വികസിത രാജ്യമെന്ന് പദവിയിലേക്കെത്താന്‍ ശ്രമിക്കുന്ന ഇന്ത്യയെ പുറകോട്ട് വലിക്കുന്ന നടപടിയാണ് അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ശിവസേന മുഖപത്രമായ സാമ്‌നയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് അമേരിക്കയുടെ നടപടി എന്നതും ശ്രദ്ധേയമാണ്. പട്ടികയില്‍ തരംതാഴ്‌ത്തപ്പെട്ടതോടെ അന്താരാഷ്‌ട്ര വ്യാപാര മേഖലയിലടക്കം നിരവധി മേഖലകളിള്‍ ഇന്ത്യയ്‌ക്ക് തിരിച്ചടി നേരിടേണ്ടിവരും. വരാനിരിക്കുന്ന ട്രംപ് - മോദി കൂടികാഴ്‌ചയില്‍ ഇത് ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശിവസേന അഭിപ്രായപ്പെട്ടു. ഫെബ്രുവരി 24, 25 തിയതികളിലാണ് ട്രംപിന്‍റെ ഇന്ത്യ സന്ദര്‍ശനം. സന്ദര്‍ശനത്തിന്‍റെ ഭാഗമായി അഹമ്മദാബാദില്‍ റോഡ് ഷോ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്രംപിനൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കും. ഗുജറാത്തിലെ സബര്‍മതി ആശ്രമം സന്ദര്‍ശിക്കുന്ന ട്രംപ് അഹമ്മദാബാദില്‍ പുതുതായി നിര്‍മിച്ച ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യും.