ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ യുഎസ് ഡോളർ പിടിച്ചെടുത്തു - US dollars seized
1.64 കോടി രൂപ വിലവരുന്ന 2.32 ലക്ഷം യുഎസ് ഡോളറാണ് പിടിച്ചെടുത്തത്
ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ യുഎസ് ഡോളർ പിടിച്ചെടുത്തു
ചെന്നൈ:യുഎസ് ഡോളർ കൈവശം വച്ച മൂന്ന് യാത്രക്കാരെ ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്‌തു. 1.64 കോടി രൂപ വിലവരുന്ന 2.32 ലക്ഷം യുഎസ് ഡോളറാണ് ഇവരുടെ പക്കൽ നിന്നും കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തത്. ബാങ്കോക്കിലേക്ക് പുറപ്പെട്ട പ്രതികളെ സംശയാസ്‌പദമായ സാഹചര്യത്തിൽ ചോദ്യം ചെയ്‌തപ്പോഴാണ് ബാഗുകളിൽ ഒളിപ്പിച്ച നിലയിൽ യുഎസ് ഡോളർ കണ്ടെത്തിയത്.