വാഷിംഗ്ട്ടൺ: സാർക്ക് രാജ്യങ്ങളിലെ കൊവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾക്കു മുൻകൈയെടുത്ത ഇന്ത്യയെ അഭിനന്ദിച്ച് അമേരിക്കൻ ഡിഫൻസ് സെക്രട്ടറി മാർക്ക് എസ്‌പർ. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിനെ ടെലിഫോണിൽ വിളിച്ചാണ് അഭിനന്ദനം അറിയിച്ചതെന്ന് പെന്‍റഗൺ അറിയിച്ചു.
ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കിടയിൽ കൊവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ഇന്ത്യയുടെ നേതൃത്വത്തെ അഭിനന്ദിച്ച എസ്‌പർ, ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹവും അറിയിച്ചതായി പെന്‍റഗൺ പറഞ്ഞു.
കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ എസ്‌പർ ഈ മാസം ഇന്ത്യയിലേക്കുള്ള യാത്ര മാറ്റിവച്ചിരുന്നു.