തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം വോട്ടിങ് മെഷീനിലെ അട്ടിമറിയെന്ന് നോര്‍ത്ത് മുംബൈ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും നടിയുമായ ഊര്‍മിള മണ്ഡോദ്കര്‍. ഗോപാൽ ഷെട്ടി അഞ്ച് ലക്ഷത്തിന് മുകളിൽ വോട്ടുകൾ നേടിയപ്പോൾ ഊർമിളക്ക് ലഭിച്ചത് ഒരുലക്ഷത്തി എഴുപത്തി ആറായിരം വോട്ടുകള്‍ മാത്രമാണ്.
പരാജയത്തിന് കാരണം വോട്ടിങ് മെഷീനിലെ അട്ടിമറിയെന്ന് ഊർമിള മണ്ഡോദ്കർ - മുംബൈ
ഇവിഎം നമ്പറിലും ഫോമിലെ ഒപ്പുകളിലും വലിയ വ്യത്യാസമുണ്ടെന്ന് ഊര്‍മിള. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

file pic
ഇവിഎം നമ്പറിലും ഫോമിലെ ഒപ്പുകളിലും വലിയ വ്യത്യാസമുണ്ടെന്ന് ഊര്‍മിള ആരോപിച്ചു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും ഊര്‍മിള പറഞ്ഞു.
കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയുള്ള മണ്ഡലമായിരുന്നു നോര്‍ത്ത് മുംബൈ. മണ്ഡലത്തില്‍ ബിജെപിയുടെ ഗോപാല്‍ ഷെട്ടിയെക്കാള്‍ മൂന്ന് ലക്ഷം വോട്ടുകള്‍ക്ക് പിന്നിലായിരുന്നു ഊര്‍മിള മണ്ഡോദ്കര്‍. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇതേ മണ്ഡലത്തില്‍ നിന്നും നാലുലക്ഷത്തില്‍ അധികം വോട്ടുകള്‍ നേടിയാണ് ഗോപാല്‍ ഷെട്ടി വിജയിച്ചത്.