കേരളം

kerala

ETV Bharat / bharat

ശബരിമലയിലെത്തുന്ന കപടഭക്തർ അര്‍ബന്‍ നക്‌സലുകൾ: വി മുരളീധരൻ

യുവതീപ്രവേശന വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. ശബരിമലയില്‍ ഇപ്പോൾ കയറാൻ ആഗ്രഹിക്കുന്ന കപടഭക്തർ അർബന്‍ നക്സലുകളും നിരീശ്വരവാദികളുമാണെന്നും വി മുരളീധരന്‍

ശബരിമല യുവതീപ്രവേശനം

By

Published : Nov 18, 2019, 2:24 AM IST

Updated : Nov 18, 2019, 7:05 AM IST

ന്യൂഡല്‍ഹി: ശബരിമലയിലേക്ക് പോകുന്ന കപട ഭക്തർ അർബന്‍ നക്സലുകളും നിരീശ്വരവാദികളുമാണെന്ന് കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍. ശബരിമല ദർശനത്തിന് ആഗ്രഹിക്കുന്ന കപടഭക്തരില്‍ വിശ്വാസമില്ലെന്നും ശബരിമല ക്ഷേത്രത്തിൽ പോയതായി ചരിത്രത്തിൽ അടയാളപ്പെടുത്തണമെന്ന ലക്ഷ്യം മാത്രമാണ് അവർക്കുള്ളതെന്നുംഅദ്ദേഹം ആരേപിച്ചു. അവര്‍ ശരിയായ ഭക്തരാണോ എന്ന് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഇന്നലെ മണ്ഡലകാല പൂജകള്‍ക്കായി ശബരിമല ക്ഷേത്രം തുറന്നതോടെ നിരവധി ആളുകളാണ് സന്നിധാനത്ത് എത്തുന്നതെന്ന് ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Last Updated : Nov 18, 2019, 7:05 AM IST

ABOUT THE AUTHOR

...view details