സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു - ഐഎഎസ് ഫലം പ്രഖ്യാപിച്ചു
പ്രദീപ് സിങ് ഒന്നാം റാങ്ക് നേടി. ജതിന്‍ കിഷോര്‍, പ്രതിഭ വര്‍മ എന്നിവര്‍ക്കാണ് രണ്ടും മൂന്നും സ്ഥാനം ലഭിച്ചത്.
സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി:യു.പി.എസ്.സി 2019 സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. പ്രദീപ് സിങ്ങിനാണ് ഒന്നാം റാങ്ക്. ജതിന്‍ കിഷോര്‍ രണ്ടാം റാങ്കും പ്രതിഭ വര്‍മ മൂന്നാം റാങ്കും നേടി. പരീക്ഷയെഴുതിയവരില്‍ 829 പേര്‍ യോഗ്യത നേടി. പ്രിലിമിനറി, മെയിന്‍സ്, അഭിമുഖം എന്നീ മൂന്ന് ഘട്ടങ്ങളിലായി നടത്തിയ പരീക്ഷയുടെ അന്തിമ ഫലമാണ് യു.പി.എസ്.സി പ്രഖ്യാപിച്ചത്.