കേരളം

kerala

ETV Bharat / bharat

യോഗി ആദിത്യനാഥിനെതിരെ പ്രിയങ്ക ഗാന്ധി; ഉത്തര്‍പ്രദേശില്‍ കുറ്റകൃത്യങ്ങളുടെ വേഗത ഇരട്ടിയായെന്ന് വിമര്‍ശനം - യോഗി ആദിത്യനാഥിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ഉത്തർപ്രദേശിൽ മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ വേഗത ഇരട്ടിയായെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ വിമര്‍ശിച്ചു

Uttar Pradesh Chief Minister Yogi Adityanath  Priyanka Gandhi Vadra  Priyanka Gandhi Vadra tweet  Priyanka Gandhi slams Yogi Adityanath  Uttar Pradesh government  യോഗി ആദിത്യനാഥിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  കുറ്റകൃത്യങ്ങളുടെ വേഗത ഇരട്ടിയായി
യോഗി ആദിത്യനാഥിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി; ഉത്തര്‍പ്രദേശില്‍ കുറ്റകൃത്യങ്ങളുടെ വേഗത ഇരട്ടിയായി

By

Published : Aug 25, 2020, 10:58 AM IST

ലഖ്‌നൗ: ഉത്തർ പ്രദേശിൽ മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ വേഗത ഇരട്ടിയായെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു. ഉത്തർപ്രദേശിൽ ക്രിമിനലുകൾക്കുള്ള പിന്തുണ വർധിച്ചുവരുകയാണ്​. മുഖ്യമ​ന്ത്രിയും മന്ത്രിമാരും ക്രിമിനൽ സംഭവങ്ങൾ നിഷേധിക്കു​ന്നത്​ ​കുറ്റവാളികൾക്ക്​ ശക്തിയേകുന്നു.

സാധാരണക്കാർ, പൊലീസുകാർ, മാധ്യമ പ്രവർത്തകർ എന്നിവരടക്കമുള്ളവര്‍​ ഈ കാട്ടുഭരണത്തിന്​ ഇരയാകുന്നുവെന്നും മരണപ്പെട്ട മാധ്യമപ്രവർത്തകനും കുടുംബത്തിനും അനുശോചനമറിയിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ എണ്ണം ചിത്രീകരിക്കുന്ന ഒരു ഗ്രാഫ് ഷെയർ ചെയ്തുകൊണ്ടാണ് പ്രിയങ്ക ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. ഉത്തർപ്രദേശിൽ വാരാണസിക്ക് സമീപം ബല്ലിയ ജില്ലയിൽ സഹാറാ സമയ് ചാനലിലെ മാധ്യമപ്രവർത്തകനായ രത്തൻ സിങിനെയാണ് തിങ്കളാഴ്ചയാണ് കൊലപ്പെടുത്തിയത്. രാത്രി 9.45യോടെയായിരുന്നു സംഭവം. വീടിന് മുന്നിൽ നിൽക്കുമ്പോൾ അക്രമികൾ വെടിവക്കുകയായിരുന്നു. രത്തൻ സിങ് തൽക്ഷണം മരിച്ചു. അതേസമയം മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. കൊലപാതക കാരണം വസ്​തുതർക്കമാണെന്നും പിന്നിൽ ഭൂമാഫിയയാണെന്നും​ ഡി.ഐ.ജി അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details