ലക്‌നൗ: സംസ്ഥാനത്ത് 21 പേര്‍ക്ക് കൂടി കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 934 ആയി. പുതിയതായി 1,384 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് രോഗികളുടെ എണ്ണം 36,476 ആയി. 23,334 പേർ രോഗമുക്തി നേടിയെന്നും 12,208 സജീവ കൊവിഡ് കേസുകളാണ് നിലവിലുള്ളതെന്നും ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറി അമിത് മോഹൻ പ്രസാദ് പറഞ്ഞു.
ഉത്തർപ്രദേശിൽ കൊവിഡ് മരണം 934 ആയി - കൊവിഡ് മരണം
സംസ്ഥാനത്ത് പുതുതായി 1,384 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 36,476 ആയി.
ഉത്തർ പ്രദേശിൽ കൊവിഡ് മരണം 934 കടന്നു
40,000 കൊവിഡ് പരിശോധനകൾ ദിനം പ്രതി നടത്തുമെന്നും ശനിയാഴ്‌ച 39,623 പേരുടെ സാമ്പിളുകളാണ് പരിശോധനക്ക് എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ പ്രദേശത്തായി പുതിയ ലബോറട്ടറികൾ ആരംഭിച്ചു. ഓരോ ജില്ലയിലും ട്രൂനാറ്റ് മെഷീനുകൾ എത്തിച്ചെന്നും ആന്‍റിജൻ പരിശോധനകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.